CinemaGeneralIndian CinemaLatest NewsMollywood

മധു ബാലകൃഷ്ണന്റെ മാപ്പിളപ്പാട്ട്: ‘മേ ഹൂം മൂസ’യിലെ ഗാനം എത്തി

സുരേഷ് ​ഗോപിയെ നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ മലപ്പുറത്തുകാരൻ മൂസ ആയിട്ടാണ് സുരേഷ് ​ഗോപി എത്തുന്നത്. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലുമാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്.

ഇപ്പോളിതാ, സിനിമയിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ ആലപിച്ച മാപ്പിളപ്പാട്ടാണ് റിലീസായത്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Also Read: സമൂഹ മാധ്യമത്തിൽ പേര് മാറ്റി സുരേഷ് ​ഗാേപി

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല, എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സൈജു കുറുപ്പ്, പൂനം ബജ്‍വ, സലിം കുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ജുബിൽ രാജൻ പി. ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കൻ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button