Uncategorized

മന്ത്രിയുടെ പേരിൽ കേസ് കൊടുത്ത കള്ളൻ ഇനി ഹോട്ട്സ്റ്റാറിൽ: തിരുവേണത്തിന് കാണാം

കുഞ്ചാക്കോ ബോബൻ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ വ്യത്യസ്‌തമായ വേഷപ്പകർച്ചയിലെത്തിയ ചിത്രം കൗതുകമുണർത്തുന്ന പ്രമേയമാണ് അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ നിന്ന് കോടികളാണ് ചിത്രം വാരിക്കൂട്ടിയത്. ആദ്യദിനത്തിൽ ചിത്രം 1.25 കോടി രൂപയാണ് നേടിയത്. ആഗസ്റ്റ് 18 മുതൽ സിനിമ ജിസിസി കേന്ദ്രങ്ങളിലും പ്രദർശനം തുടങ്ങി. ഗൾഫ് രാജ്യങ്ങളിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

ഇപ്പോളിതാ, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്. തിരുവോണ ദിനത്തിൽ ഒടിടി റിലീസ് ആയി ചിത്രം എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ എട്ട് മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഹോട്ട്സ്റ്റാറിന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്.

Also Read: ‘രണ്ട് ഭസ്മ കുറിയുള്ളവർ ഏറ്റുമുട്ടി, നന്നായി കളിച്ചവൻ ജയിച്ചു’: ഹരീഷ് പേരടി

ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തിയത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button