BollywoodCinemaGeneralIndian CinemaLatest News

അമല പോളിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്: ‘ദി ടീച്ചർ’ ഫസ്റ്റ് ലുക്ക് റിലീസായി

അമല പോൾ അഞ്ചു വർഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ‘ദി ടീച്ചറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ‘അതിരൻ ‘ സംവിധാനം ചെയ്ത വിവേക് ആണ് സസ്പെൻസ് ത്രില്ലർ ചിത്രമായ ‘ദി ടീച്ചർ ‘ സംവിധാനം ചെയ്യുന്നത്. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വിടിവി ഫിലിംസ് നിർമ്മിക്കുന്നു. വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരാണ് നിർമ്മാതാക്കൾ.

അമല പോളിന്റെ മലയാളത്തിലേക്കുള്ള ഗംഭീര തിരിച്ചുവരവ് ആയിരിക്കും എന്നുറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

Also Read: ‘ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിന് ശേഷം റിലീസ് പ്രഖ്യാപിക്കും’: ‘ഗോൾഡിനെ’ക്കുറിച്ച് നിർമ്മാതാവ് ലിസ്റ്റിൻ

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ – ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് വേണുഗോപാൽ, കല – അനീസ് നാടോടി, മേക്കപ്പ് – അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം – ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ് – ഇബ്‌സൺ മാത്യു, ഡിസൈൻ – ഓൾഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ – ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ – ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ – അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ, വിഎഫ്എക്‌സ് – പ്രോമിസ്, പിആർഒ – പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button