BollywoodCinemaGeneralIndian CinemaLatest News

‘ബ്രഹ്മാസ്ത്ര’ വ്യാജ പതിപ്പ് പുറത്ത് വിടാതിരിക്കാൻ മുൻകരുതൽ: 18 വെബ്സൈറ്റുകൾക്ക് വിലക്ക്

രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ‘ബ്രഹ്‌മാസ്ത്ര’. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമ സെപ്തംബർ 9ന് തിയേറ്ററുകളിലെത്തും.

ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി 18 വെബ്സൈറ്റുകൾക്ക് ഡൽഹി ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യാതിരിക്കുവാനാണ് കോടതി വിലക്കേർപ്പെടുത്തിയത്. സ്റ്റാർ ഇന്ത്യയാണ് ഇത്തരത്തിൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. സിനിമകൾ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ വ്യാജപതിപ്പുകൾ ഓൺലൈനിൽ എത്തുന്നുവെന്നും അത്തരത്തിൽ ഓൺലൈൻ സൈറ്റുകൾ വരുമാനം ഉണ്ടാക്കുന്നുവെന്നും സ്റ്റാർ ഇന്ത്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. സിനിമയുടെ റിലീസ്, പ്രമോഷൻ അവകാശങ്ങൾ പൂർണമായി സ്റ്റാർ ഇന്ത്യയിൽ നിക്ഷിപ്തമാണെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രത്തോട് വ്യാജപതിപ്പുകൾ പുറത്തിറക്കുന്ന വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കളെ വിളിച്ച് ആവശ്യമായ അറിയിപ്പുകൾ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.

Also Read: നടിയുടെ കാറില്‍ നിന്നും പിടിച്ചത് നടൻ ജിഷിനെ? വാർത്തകളെക്കുറിച്ചു താരം തുറന്ന് പറയുന്നു

ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപ്പങ്ങളും ഇന്നത്തെ ലോകവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button