സിജു വിൽസണെ നായകനാക്കി വിനയൻ ഒരുക്കിയ’പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത്. വിനയൻ തന്നെ തിരക്കഥയെഴുതിയ സിനിമ നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
ഇപ്പോളിതാ, സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്കിടയിൽ സിജുവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്. സിജു തനിക്ക് തൽകുന്ന സ്നേഹ ചുംബനം താൻ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകർ നൽകുന്ന സ്നേഹ സമ്മാനമായി കാണുന്നുവെന്ന് വിനയൻ ചിത്രത്തിനൊപ്പം കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.
Also Read: ‘മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്താതെ സ്നേഹം പകരണം’: ബാല
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സിജു എനിക്കു തന്ന ഈ സ്നേഹ ചുംബനം..
ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു, കരുത്തനായ ഒരു ആക്ഷൻ ഹീറോയെ മലയാളസിനിമയ്കു സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണു ഞാൻ… ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ വേണ്ടി ആത്മ സമർപ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും… എന്നെസ്നേഹിച്ച, നില നിർത്തിയ പ്രിയ മലയാളത്തിനും നന്ദി…
Post Your Comments