CinemaGeneralIndian CinemaLatest NewsMollywood

തൊണ്ണൂറുകളുടെ കുറുമ്പും കുട്ടിത്തവും: ‘പല്ലൊട്ടി 90’s കിഡ്സ്‌’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്സ്‌’. അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് സിനിമ നിർമ്മിക്കുന്നത്. സാജിദിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

ഇപ്പോളിതാ, സിനിമയിടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ ജിതിൻ രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. തിരക്കഥ – സംഭാഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസൻ ആണ്. ‘മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠൻ അയ്യപ്പ ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്.

Also Read: പ്രേക്ഷകരെ കരയിച്ച പ്രണയകഥ: ഒടിടി റിലീസിന് പിന്നാലെ വീണ്ടും ചർച്ചയായി സീതരാമം

സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button