BollywoodCinemaGeneralIndian CinemaLatest News

‘ഇത്തരത്തിലുള്ള സിനിമകൾ എങ്ങനെ നിർമ്മിക്കാമെന്ന് ഇപ്പോൾ ഞങ്ങൾ പഠിച്ചു കഴിഞ്ഞു’: അയാൻ മുഖർജി പറയുന്നു

രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതുവരെ ആഗോള തലത്തിൽ 250 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. ആദ്യ ദിവസത്തിൽ തന്നെ 75 കോടി ‘ബ്രഹ്മാസ്ത്ര’ കളക്ട് ചെയ്തുവെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്. സമീപ കാലത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോർട്ട്.

ഇപ്പോളിതാ, സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അയാൻ മുഖർജി. ആദ്യ ഭാഗത്തെക്കാൾ രണ്ടാം ഭാഗം മികച്ചതാക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നും 2025 ഡിസംബറിൽ സിനിമ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: വിഖ്യാന ചലച്ചിത്രകാരൻ ഗൊദാർദിന്റെ മരണം ‘അസിസ്റ്റഡ് ഡയിങ്’ വഴിയെന്ന് സ്ഥിരീകരണം

അയാൻ മുഖർജിയുടെ വാക്കുകൾ:

‘ബ്രഹ്മാസ്ത്ര’ രണ്ടാം ഭാഗം ചെയ്യാനും മൂന്ന് വർഷം കഴിഞ്ഞ് റിലീസ് ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യ ഭാഗം പൂർത്തിയാക്കാൻ എത്ര സമയമെടുത്തു എന്നത് പരിഗണിക്കുമ്പോൾ മൂന്ന് വർഷം ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. എന്നാൽ ഇത്തരത്തിലുള്ള സിനിമകൾ എങ്ങനെ നിർമ്മിക്കാമെന്ന് ഇപ്പോൾ ഞങ്ങൾ പഠിച്ചു കഴിഞ്ഞു. ‘ബ്രഹ്മാസ്ത്ര: പാർട്ട് വൺ ശിവ’ എന്ന പേര് നൽകിയ ചിത്രം ശിവയുടെ കഥയാണ് പറയുന്നത്. ‘ബ്രഹ്മാസ്ത്ര’ രണ്ടാം ഭാഗം ദേവ് ആണ്, ദേവിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളാകും ചിത്രത്തിൽ ഉണ്ടാവുക. ബ്രഹ്മാസ്ത്രം കാരണം ഈ സമൂഹവും ലോകവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, അതിന്റെ യഥാർത്ഥ സമ്മർദ്ദം എന്താണ്, ഇതെല്ലാമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button