CinemaGeneralIndian CinemaLatest NewsMollywood

യുവ നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഫിറ്റ്‌നസ് ട്രെയ്‌നർ അറസ്റ്റിൽ

തെലുങ്ക് സിനിമ നടിയെ പീഡിപ്പിച്ച ഫിറ്റ്‌നസ് ട്രെയ്‌നർ അറസ്റ്റിൽ. ആദിത്യ അജയ് കപൂർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് കപൂർ തന്നെ ബലാത്സംഗം ചെയ്തതായി പരാതിക്കാരി പറഞ്ഞു.

ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം ഫോൺ നമ്പർ കൈമാറുകയും സൗഹൃദത്തിലാകുകയും ചെയ്തു. വിവാഹം ചെയ്യുമെന്ന ഉറപ്പിൻമേൽ നടിയും ഇയാളും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വിവാഹത്തെ കുറിച്ച് ആവർത്തിച്ചപ്പോൾ ഇയാൾ കാലുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് സ്വകാര്യ ചിത്രം കാണിച്ച് പലപ്പോഴായി ബലാത്സം​ഗം ചെയ്തു. കൂടാതെ നടിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പറുകളിൽ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സഹികെട്ട് നടി പോലീസിനെ സമീപിച്ചത്.

Also Read: ആസിഫ് അലി ചിത്രം ‘കൊത്ത് ‘: ‘തേൻ തുള്ളി’ എന്ന മനോഹര ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരവും ഇൻഫോർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരവുമാണ് കപൂറിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button