CinemaGeneralIndian CinemaKollywoodLatest News

ഗൗതം മോനോൻ – ചിമ്പു കൂട്ടുകെട്ട്: വെന്ത് തണിന്തത് കാട് തിയേറ്ററുകളിൽ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം വെന്ത് തണിന്തത് കാട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. വിവിധ ഗെറ്റപ്പുകളിലാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. കയാഡു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും സിനിമയിൽ ശ്രദ്ധേയവേഷം അവതരിപ്പിക്കുന്നുണ്ട്. പ്രതിനായക വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ജയമോഹന്റേതാണ് തിരക്കഥ. താമരൈ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Also Read: ഇരട്ട വേഷത്തിൽ ഞെട്ടിക്കാൻ വിജയ് സേതുപതി: ‘ലാഭം’ കേരളത്തിൽ റിലീസിന് ഒരുങ്ങുന്നു

വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്.

shortlink

Related Articles

Post Your Comments


Back to top button