CinemaGeneralIndian CinemaKollywoodLatest News

ഗൗതം മേനോൻ – ചിമ്പു കൂട്ടുകെട്ട് പ്രതീക്ഷ കാത്തോ?: ‘വെന്ത് തണിന്തത് കാട്’ ആദ്യ പ്രതികരണങ്ങൾ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ‘വിണ്ണൈ താണ്ടി വരുവായാ’, ‘അച്ചം യെൺപത് മടമൈയെടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. വിവിധ ഗെറ്റപ്പുകളിലാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. കയാഡു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ എത്തുമ്പോൾ ഗൗതം മേനോൻ നിരാശപ്പെടുത്തിയി‌‌ട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒപ്പം, ചിമ്പുവിന്റെ പ്രകടനത്തെ കുറിച്ചും എടുത്തു പറയുന്നുണ്ട്. ‘തമിഴിൽ മറ്റൊരു ബ്ലോക്ക് ബസ്റ്റർ കൂടിയെത്തുന്നു’, ‘​ഗൗതം മേനോന്റെ ഇതുവരെ കണ്ടിട്ടുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തം’, ​’ഗാങ്സ്റ്റർ ആക്ഷൻ ഡ്രാമ’, ‘ചിമ്പുവിന്റെ മികച്ച പെർഫോമൻസ്’, ‘ഗൗതം മേനോന്റെ കരിയർ ​ഗ്രാഫ് വളരുകയാണ്’ എന്നിങ്ങനെയാണ് ആദ്യ പ്രതികരണങ്ങൾ.

Also Read: ഒരേ സമയം രണ്ട് സിനിമകൾ ഒരുക്കാൻ ശങ്കർ: സഹായികളായി മൂന്ന് സംവിധായകർ

മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. പ്രതിനായക വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ജയമോഹന്റേതാണ് തിരക്കഥ. താമരൈ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button