CinemaGeneralIndian CinemaLatest NewsMollywood

‘അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, എനിക്ക് ചുറ്റും സ്തുതിപാഠകരില്ല’: മഞ്ജു വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോളിതാ, ഒരു മാധ്യമ പരിപാടിക്കിടെ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സമൂഹ മാധ്യമങ്ങളിൽ തനിക്ക് നേരെ വരുന്ന വാർത്തകളേക്കുറിച്ചും ട്രോളുകളേക്കുറിച്ചുമാണ് നടി സംസാരിക്കുന്നത്. കൺസ്ട്രക്ടീവായ ക്രിട്ടിസിസം  സ്വാഗതം ചെയ്യാറുണ്ടെന്നാണ് നടി പറയുന്നത്. പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു എന്നും, പക്ഷേ ഇപ്പോൾ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു എന്നുമാണ് മഞ്ജു പറയുന്നത്.

Also Read: വേറിട്ട പോലീസ് ഗെറ്റപ്പിൽ സണ്ണി വെയ്ൻ: ‘വേല’യിലെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി

മഞ്ജു വാര്യരുടെ വാക്കുകൾ:

ഒരു നെഗറ്റീവ് കമന്റാണെങ്കിൽ അതിൽ കഴമ്പുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാൽ ഇംപ്രൂവ് ചെയ്യാൻ നോക്കാറുണ്ട്. ചിലപ്പോഴൊക്കെ ഞാൻ പോലുമറിയാതെ എന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് ഇതേ പോലെയുള്ള അഭിപ്രായങ്ങളായിരിക്കും. ചില കാര്യങ്ങൾ മാത്രം. എല്ലാമല്ല. പക്ഷേ ചിലതൊക്കെ മനപൂർവം വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാൻ കഴിയും. കൺസ്ട്രക്ടീവായ ക്രിട്ടിസിസം ഞാൻ സ്വാഗതം ചെയ്യാറുണ്ട്.

എനിക്ക് ചുറ്റും അങ്ങനെ സ്തുതിപാഠകർ ഇല്ല. ഒപ്പമുള്ളവരെല്ലാം തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരാണ്. അങ്ങനെയുള്ളവരെയാണ് കൂടുതൽ ഇഷ്ടം. പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. പക്ഷേ ഇപ്പോൾ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

 

shortlink

Related Articles

Post Your Comments


Back to top button