CinemaGeneralIndian CinemaKollywoodLatest News

‘ഇഷ്കി’ന്റെ തമിഴ് റീമേക്ക്: ‘ആസൈ’ ഫസ്റ്റ് ലുക്ക് എത്തി

മലയാളത്തിൽ നിരൂപക ശ്രദ്ധ നേടി വിജയിച്ച ഷെയ്ൻ നി​ഗം നായകനായ ചിത്രമാണ് ‘ഇഷ്ക്’. ചിത്രം മലയാളത്തിൽ ഹിറ്റായതോടെ തെലുങ്കിലും പ്രദർശനത്തിനെത്തി വിജയം നേടിയിരുന്നു. അനുരാജ് മനോഹർ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ആൻ ശീതളായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ഇ 4 എന്റർടെയ്‍ൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്.

Also Read: ദുല്‍ഖര്‍ സല്‍മാന്‍റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, നാളെ മുതൽ

ഇപ്പോളിതാ, ചിത്രത്തിന്റെ  തമിഴ് റീമേക്ക് കൂടി ഒരുങ്ങുകയാണ്. കതിർ ആണ് നായകനായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. സംവിധായകൻ വിഘ്നേഷ് ശിവൻ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘ആസൈ’ എന്നാണ് ചിത്രത്തിന്റെ പേര്. ദിവ്യ ഭാരതിയാണ് നായികയായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശിവ മോഹായാണ്. ‘ആസൈ’ യുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടു കൂടി റിലീസിനെത്തുമെന്നാണ് സൂചന.

 

സിനിമയുടെ തെലുങ്ക് റീമേക്കിൽ നായകനായി സഞ്‍ജ തേജയും നായികയായി പ്രിയാ വാര്യരുമാണ് എത്തിയത്. എസ് എസ് രാജു സംവിധാനം ചെയ്‍ത ചിത്രം 2021 ജൂലൈ 30നാണ് റിലീസിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button