CinemaGeneralIndian CinemaLatest NewsMollywood

നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു: ‘പള്ളിമണി’ ടീസർ എത്തി

മലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രം പ്രശസ്ത കലാ സംവിധായകനും ബ്ലോഗറും ആയ അനിൽ‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ വി അനിൽ ആണ് എഴുതിയിരിക്കുന്നത്.

ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ടീസറിൽ നിന്നും വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് സൂചന. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സജീഷ് താമരശ്ശേരിയാണ് ചിത്രത്തിന്റെ ആർട് ഡയറക്ടർ.

Also Read: കേസ്, പുലിവാല് അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ, എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ച സിനിമ അതായിരുന്നു: സിദ്ദിഖ്

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിർവ്വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പിആർഒ – സുനിത സുനിൽ.

shortlink

Related Articles

Post Your Comments


Back to top button