CinemaGeneralIndian CinemaLatest News

സത്യജിത് റായ് ചലച്ചിത്ര മേള ഇന്ന് മുതൽ: പ്രവേശനം സൗജന്യം

കേരള ലളിതകലാ അക്കാദമിയും കൊൽക്കൊത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയും ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഒരു മാസം നീണ്ട സത്യജിത് റായി ജന്മശതാബ്ദി മഹോത്സവത്തിന്റെ ഭാഗമായി ഇന്നു മുതൽ സത്യജിത് റായിയുടെ ആറ് സിനിമകൾ പ്രദർശിപ്പിക്കും. എറണാകുളം ദർബാർ ഹാൾ കേന്ദ്രത്തിൽ സൗജന്യമായാണ് പ്രദർശനം നടക്കുന്നത്. റായ് സിനിമകളുടെ ഒറിജിനൽ പോസ്റ്ററുകൾ, വസ്ത്രാലങ്കാരം, റായ് എഴുത്തുകൾ, ഫോട്ടോകൾ എന്നിവയുടെ പ്രദർശനം കലാ കേന്ദ്രത്തിലെ വിവിധ ഗാലറികളിൽ നടക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്കാണ് പ്രദർശനം.

കാഴ്ച ശക്തി നഷ്ടപ്പെട്ട ചിത്രകാരനും വിശ്വഭാരതി സർവകലാശാലയിലെ അധ്യാപകനുമായിരുന്ന ബിനോദ് ബിഹാരി മുഖർജിയെക്കുറിച്ചുള്ള റായിയുടെ ഡോക്യുമെന്ററിയായ ദി ഇന്നർ ഐയാണ് ആദ്യദിവസമായ ഇന്ന് പ്രദർശിപ്പിക്കുക. നാളെ (ഒക്ടോബർ 9) ബാല, ഒക്ടോബർ 12ന് അഗാന്തുക്, ഒക്ടോബർ 19ന് അപരാജിതോ, ഒക്ടോബർ 22ന് ശത്രഞ്ജ് കേ ഖിലാഡി, ഒക്ടോബർ 23ന് മഹാനഗർ എന്നീ സിനിമകളും പ്രദർശിപ്പിക്കും.

Also Read: ‘ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടി, മമ്മൂക്ക ചെയ്തത് വളരെ അനായാസമായി’: കുറിപ്പ് വൈറൽ

ഷോയുടെ മുൻ പതിപ്പുകളിൽ പ്രദർശിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ശത്രഞ്ജ കേ ഖിലാഡിയിൽ ഉപയോഗിച്ച വസ്ത്രങ്ങളും ഈ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ശത്രഞ്ജ് കേ ഖിലാഡിയുടെ നിർമാതാവ് സുരേഷ് ജിൻഡാലിന്റെ ശേഖരത്തിൽ നിന്നാണ് ഇവ എത്തിയിരിക്കുന്നത്. ഇവയ്ക്കു പുറമെ ദേബ്ജാനി റായ്ക്ക് റായ് അയച്ചതും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്തതുമായ കത്തുകളും മേളയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button