CinemaGeneralIndian CinemaLatest NewsMollywood

നി​ഗൂഢതകളൊളിപ്പിച്ച് മേഹൻലാലിന്റെ ലക്കി സിങ്: ദീപാവലിക്ക് വമ്പൻ റിലീസ്

പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. പുലിമുരുകന്റെ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. , ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുക. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നി​ഗൂഢതകൾ ഒളി‍‍പ്പിച്ചുകൊണ്ടാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഒന്നോ അതിലധികമോ കൊലപാതകങ്ങളുടെ ഒരു ഇൻവെസ്റ്റി​ഗേഷനിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സസ്പെൻസ് ത്രില്ലറായാണ് സിനിമ എത്തിക എന്നാണ് സൂചന.

Also Read: ഒരു കുടുംബത്തിലും കാണാത്ത സിറ്റുവേഷൻസാണ് സീരിയലുകളിൽ ചിത്രീകരിക്കുന്നത്: ഷൂട്ടിങ്ങിനിടെ അഭിനയം നിർത്തി പോയെന്ന് പ്രവീണ

സതീഷ് കുറുപ്പാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിം​ഗ്. തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് സിനിമ എത്തുക. ഏറെ വെല്ലുവിളികള്‍ സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടുണ്ടെന്നും മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമായിരുന്നു എന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button