CinemaLatest NewsNEWS

കോളിവുഡിൽ ചരിത്രം കുറിച്ച് പൊന്നിയിന്‍ സെല്‍വന്‍: പിന്തള്ളിയത് സൂപ്പർ സ്റ്റാർ ചിത്രങ്ങളെ

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി മണി രത്നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്.

ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായിരിക്കുകയാണ് പിഎസ് 1. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്‍റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ട കണക്കാണിത്.

തമിഴ്നാട്ടില്‍ ആദ്യ വാരം ഏറ്റവുമധികം ​ഗ്രോസ് നേടിയ തമിഴ് ചിത്രങ്ങള്‍

1. പൊന്നിയിന്‍ സെല്‍വന്‍ 1- 128 കോടി

2. സര്‍ക്കാര്‍- 102 കോടി

3. ബി​ഗില്‍- 101.1 കോടി

4. ബീസ്റ്റ്- 99.25 കോടി

5. വിക്രം- 98 കോടി

6. മാസ്റ്റര്‍- 96.2 കോടി

7. മെര്‍സല്‍- 89 കോടി

8. വലിമൈ- 75.1 കോടി

9. അണ്ണാത്തെ- 72 കോടി

10. വിശ്വാസം- 67.2 കോടി

Read Also:- ‘അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു’: ഗ്ലാമറസ് വേഷങ്ങൾ ഉപേക്ഷിക്കുകയാണെന്ന് നടി സഹർ അഫ്ഷ

ജയം രവി, വിക്രം, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ഐശ്വര്യ റായ്, തൃഷ, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒമ്പത് മാസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുമെന്ന് മണിരത്‌നം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button