CinemaLatest NewsNew ReleaseNEWS

കാര്‍ത്തിയുടെ ‘സര്‍ദാര്‍’ റിലീസിനൊരുങ്ങുന്നു: സെൻസറിംഗ് പൂർത്തിയായി

കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സര്‍ദാര്‍’. റിലീസിനൊരുങ്ങുന്നു ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. ഒക്ടോബര്‍ 21ന് പ്രദര്ശനത്തിനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിഎസ് മിത്രനാണ്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമായ ‘സര്‍ദാറി’ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിക്കുന്നത്.

ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പിഎസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്ന ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Read Also:- വാടക ഗര്‍ഭധാരണം: നയന്‍താര – വിഘ്‌നേഷ് ദമ്പതികൾക്കെതിരെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button