BollywoodCinemaGeneralIndian CinemaLatest News

ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് ദീപിക മാത്രം: ഗോൾഡൻ കണക്കുകളിൽ ഇടം പിടിച്ച പത്ത് സുന്ദരിമാരെ അറിയേണ്ടേ?

ഗ്രീക്ക് ഗോൾഡൻ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ നടി ദീപിക പദുക്കോൺ. ആഗോള സെലിബ്രിറ്റികൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദീപിക മാത്രമാണ് ഇന്ത്യയിൽ നിന്നും ഉള്ളത്.

ഗ്രീക്കിൽ ഉത്ഭവിച്ച ഗോൾഡൻ റേഷ്യോ എന്ന കണക്ക് പ്രകാരമാണ് ലോകത്തെ സുന്ദരികളെ തെരഞ്ഞെടുക്കുന്നത്. ഈ പട്ടികയിൽ ടെയ്ലർ സ്വിഫ്റ്റ്, സെൻഡായ, ജംഗ് ഹൂയോൺ തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്.

Also Read: മോഹൻലാൽ ആരാധകർക്ക് നിരാശ: മോൺസ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയിൽ 94.52% എന്ന ഗോൾഡൻ റേഷ്യോ സ്‌കോറോടെ ജോഡി കോമർ ആണ് ഒന്നാമത്. 94.37% സ്കോറോടെ സെൻഡായ, 94.35% നേടി ബെല്ല ഹഡിഡ്, 92.44% നേടി ബിയോൺസ്, 91.81% സ്കോറോടെ അരിയാന ഗ്രാൻഡെ, 91.64% സ്വന്തമാക്കി ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ലിസ്റ്റിൽ 91.22% സ്കോറിൽ ഒമ്പതാം സ്ഥാനമാണ് ദീപിക പദുക്കോണിന്. പത്താം സ്ഥാനത്താണ് സ്ക്വിഡ് ഗെയിം നടി ജംഗ് ഹൂയോൺ ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button