CinemaGeneralIndian CinemaKollywoodLatest News

രശ്മിക പിൻമാറി; ചിയാൻ 61ൽ നായികയായെത്തുന്നത് ഈ നടി

തെന്നിന്ത്യൻ താരം വിക്രന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ചിയാൻ 61. വിക്രമും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. നേരത്തെ ഈ സിനിമയിൽ രശ്മിക മന്ദാന നായികയായെത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, ചിത്രത്തിൽ മാളവിക മോഹനൻ നായികയാകുമെന്ന വിവരമാണ് വരുന്നത്. രശ്‌മികയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് കഥാപാത്രത്തിലേക്ക് മാളവികയെ തെരഞ്ഞടുത്തത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. ചിത്രം വമ്പൻ സ്‌കെയിലിൽ ഒരുക്കാനാണ് ആലോചിക്കുന്നത് എന്നും ത്രീഡിയിൽ ചിത്രീകരിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങാനിരിക്കുന്ന ചിയാൻ 61 ഹിന്ദിയിലും ചിത്രീകരിക്കും.

Also Read: ‘എമ്പുരാൻ’ ഷൂട്ട് പൂർണമായും വിദേശത്ത്; ഒരുങ്ങുന്നത് പാൻ വേൾഡ് ചിത്രമായി

സിനിമയുടെ ചിത്രീകരണം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ആരംഭിച്ചു. 19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button