CinemaLatest NewsNEWS

നാഗാര്‍ജുനയുടെ ‘ദ ഗോസ്റ്റ്’ ഒടിടി സ്‍ട്രീമിംഗിനൊരുങ്ങുന്നു

നാഗാര്‍ജുന നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ദ ഗോസ്റ്റ്’. പ്രവീണ്‍ സട്ടരുവാണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ‘ദ ഗോസ്റ്റി’ന്റെ ഒടിടി സ്‍ട്രീമിംഗിനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. നെറ്റ്‍ഫ്ലിക്സില്‍ നവംബര്‍ രണ്ട് മുതല്‍ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മുകേഷ് ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നാഗാര്‍ജുനയുടെ ‘ദ ഗോസ്റ്റെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വ്വഹിച്ചത്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ‘വിക്രം ഗാന്ധി’യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്.

Read Also:- ഷാജി കൈലാസിൻ്റെ കാപ്പ പൂർത്തിയായി

സോനാല്‍ ചൗഹാൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അതേസമയം, നാഗാര്‍ജുന നായകനാകുന്ന നൂറാമത്തെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയും ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button