GeneralLatest NewsMollywoodNEWS

ഫ്രാങ്കോയുടെ കഴുത്തില്‍ പുഴുവരിച്ച്‌ തുടങ്ങിയ വ്രണമുണ്ട്, രക്ഷിക്കാന്‍ കഴിയുമോ: സഹായം അഭ്യര്‍ത്ഥിച്ച്‌ മീനാക്ഷി

മറ്റ് നായ്ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നില്ക്കും

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുകയും നിരവധിപേർ ആശുപത്രിയിലാകുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഈ സന്ദർഭത്തിൽ ചിലർ നായ്ക്കള്‍ക്ക് നേരെ ക്രൂരമായ പീഡ‍നങ്ങൾ നടത്തുകയും ചെയ്തു. ബാലതാരമായ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ച. തന്റെ നാട്ടിലെ ‘ഫ്രാങ്കോ’ എന്ന നായയെക്കുറിച്ചാണ് മീ‌നാക്ഷിയുടെ കുറിപ്പ്. അവശനിലയിലായ നായയെ സഹായിക്കാന്‍ ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് കഴിയുമോ എന്ന അന്വേഷണത്തിലാണ് താരം.

read also: പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഞാന്‍ എടുക്കും, അവര്‍ക്ക് പണം നല്‍കില്ല’: പുരി ജഗന്നാഥ്

മീനാക്ഷിയുടെ കുറിപ്പ്

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ … ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍. എന്നും ഞാന്‍ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി …ഒന്നിനെയും ഉപദ്രവിക്കില്ല …

മറ്റ് നായ്ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നില്ക്കും … പക്ഷെ ഉണ്ടല്ലോ ഇപ്പോള്‍ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് … എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം ..

കഴുത്തില്‍ പുഴുവരിച്ച്‌ തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കള്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തില്‍ ഇവനും കിട്ടിയിട്ടുണ്ട് … മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ … കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കിടങ്ങൂര്‍ പാദുവ Jn… (കോട്ടയം.. മണര്‍കാട് ..അയര്‍ക്കുന്നം … പാദുവ)

shortlink

Related Articles

Post Your Comments


Back to top button