CinemaLatest NewsMovie ReviewsNEWS

ഈശ്വരൻ്റെ കരുത്ത് പോലും അനുഷ്ഠാനത്തിൽ ആണ്, ഈശ്വരൻ രക്ഷിക്കണമെങ്കിൽ ഈശ്വരനെ രക്ഷിക്കാൻ നാം തയ്യാറാകണം: സന്ദീപ് വാചസ്പതി

കൊച്ചി: രാജ്യമെങ്ങും തരംഗമായ കന്നഡ സിനിമ കാന്താരയെ പുകഴ്ത്തി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഈശ്വരൻ്റെ കരുത്ത് പോലും ആചാരത്തിലും അനുഷ്ഠാനത്തിലും ആണെന്ന് കാന്താര ഓർമപ്പെടുത്തുന്നുവെന്നും, ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ അഥവാ ഗുളികൻ ആവുക എന്നാണ് സിനിമ പുതുതലമുറയോട് പറയുന്നതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ധർമ്മോ രക്ഷതി രക്ഷിത: എന്നത് പോലെ, ഈശ്വരൻ രക്ഷിക്കണമെങ്കിൽ ഈശ്വരനെ-ധർമ്മത്തെ രക്ഷിക്കാൻ നാം തയ്യാറാകണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈശ്വരൻ രക്ഷിക്കുമെന്ന് കരുതി നിർജ്ജീവമായി ഇരുന്നാൽ നാശമാകും ഫലമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഈ മണ്ണിൻ്റെ മക്കൾ ആട്ടിൻകുട്ടികൾ അല്ല സിംഹക്കുട്ടികൾ ആണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന് അദ്ദേഹം ഋഷഭ് ഷെട്ടിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

“ഞാൻ ക്ഷമിച്ചെന്നിരിക്കും; പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല.” ആവിഷ്കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം “കാന്താര” പുതു തലമുറയോട് പറയുന്നത്, ആവശ്യപ്പെടുന്നത് ഇത്ര മാത്രമാണ്. ഗുളികൻ ആവുക. ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക. ഈശ്വരൻ്റെ കരുത്ത് പോലും ആചരണത്തിലും അനുഷ്ഠാനത്തിലും ആണെന്ന സത്യം കാന്താര പറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ധർമ്മോ രക്ഷതി രക്ഷിത: എന്ന്. ഈശ്വരൻ രക്ഷിക്കണമെങ്കിൽ ഈശ്വരനെ- ധർമ്മത്തെ രക്ഷിക്കാൻ നാം തയ്യാറാകണം. ഈശ്വരൻ രക്ഷിക്കുമെന്ന് കരുതി നിർജ്ജീവമായി ഇരുന്നാൽ നാശമാകും ഫലം. നമ്മുടെ നാട്, ധർമ്മം, കുലം എല്ലാം മുടിയും. ഭീഷണി, പണം, മദ്യം തുടങ്ങി എന്തും വാഗ്ദാനം ചെയ്യപ്പെടാം. കാരണം ഈ നാടിനെ സ്വന്തമാക്കാൻ, നമ്മെ ആട്ടിയോടിക്കാൻ അവർ അത്ര മാത്രം ആഗ്രഹിക്കുന്നു. അതുകൊണ്ട് കുലം സംരക്ഷിക്കാൻ ‘ ഗുളികൻ ‘ ആവുക. ഇല്ലെങ്കിൽ മണ്ണും മാനവും ഉപേക്ഷിച്ച് വിധവകളെ പുതിയ അവകാശികൾക്ക് കൈമാറി നാട് വിട്ട് ഓടി പോകാൻ തയ്യാറാവുക. മറക്കാത്ത, പൊറുക്കാത്ത, പിതാമഹന്മാരുടെ ഊർജ്ജം ആവാഹിച്ച് കുലം സംരക്ഷിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്ന ‘ ഗുളികൻ ‘ ആവാൻ കഴിയട്ടെ. സല്യൂട്ട് ഋഷഭ് ഷെട്ടി. ഈ മണ്ണിൻ്റെ മക്കൾ ആട്ടിൻകുട്ടികൾ അല്ല സിംഹക്കുട്ടികൾ ആണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന്.

shortlink

Related Articles

Post Your Comments


Back to top button