CinemaGeneralLatest NewsNEWS

സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കേളു മൂപ്പന്‍ അന്തരിച്ചു

ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

Read Also:- ‘കാശിയില്‍ പോയ എന്റെ അച്ഛന്‍ മരിച്ചു’: പൊട്ടിക്കരഞ്ഞ് സഹായം അഭ്യർത്ഥിച്ച് നടി ശ്രീയ അയ്യര്‍

വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളുമൂപ്പന്‍. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ബുധനാഴ്ച വെകിട്ട് വീട്ടുവളപ്പിൽ നടക്കും.

shortlink

Post Your Comments


Back to top button