GeneralLatest NewsMollywoodNEWS

രണ്ടു പുരുഷന്മാര്‍ 12 വര്‍ഷം എന്നെ പിന്തുടര്‍ന്നു, : തുറന്നു പറഞ്ഞ് പാര്‍വതി

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധതരത്തില്‍ അതിക്രമിക്കുകയാണ്.

രണ്ടു പുരുഷന്മാര്‍ തന്നെ 12 വര്‍ഷത്തോളം പിന്തുടര്‍ന്നെന്നും അതുകാരണം ഭയത്തിലാണ് ജീവിച്ചതെന്നും തുറന്ന് പറഞ്ഞു മലയാളത്തിന്റെ പ്രിയ നടി പാർവതി. അവര്‍ തന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനെയെന്നും ഭാഗ്യം കൊണ്ടാണ് ഇതൊന്നും സംഭവിക്കാതിരുന്നതെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പലരീതിയില്‍ ഉപദ്രവിച്ചുവെന്നും ഇതിനെതിരെ പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ന്യൂസ് മിനിറ്റില്‍ പാര്‍വതി പറഞ്ഞു.

read also: ‘ഗ്രീഷ്മയെയും ജോളിയെയും ലൈലയെയും വച്ചു നോക്കുമ്പോൾ എന്റെ ഷൈനി പാവമല്ലേ?’: കുറിപ്പുമായി ഉടൽ സംവിധായകൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇതേക്കുറിച്ച്‌ എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഇത് തുടങ്ങുന്നത്.രണ്ട് പുരുഷന്‍മാര്‍ എന്റെ മേല്‍വിലാസം തേടിപ്പിടിച്ച്‌ വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പൊലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധതരത്തില്‍ അതിക്രമിക്കുകയാണ്. എന്റെ കുടുംബത്തെക്കുറിച്ച മോശം പറയുക, ഫേസ്ബുക്കില്‍ എന്നെക്കുറിച്ച്‌ അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതുക. എന്റെ വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല.

ഒരു വ്യക്തി ഞാന്‍ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാന്‍ പേടിയായിരുന്നു. ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് അവിടെ സിസിടിവി ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി. പൊലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്‌റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു. പൊലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്.- പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button