CinemaGeneralLatest NewsNEWS

‘ശേഷം ഭാഗം സ്‌ക്രീനില്‍, അല്ലേ ബ്രോ, ഈ സമയവും കടന്നുപോകും; മീശക്കാരനെ ആശ്വസിപ്പിച്ച് ഹണിട്രാപ്പ് കപ്പിള്‍

പീഡനക്കേസില്‍ അറസ്റ്റിലായ ഇന്‍സ്റ്റ താരം മീശക്കാരന്‍ വിനീത് വിജയന് ആശംസകളുമായി ഹണിട്രാപ്പ് കേസിലെ പ്രതികളായ ഫീനിക്‌സ് കപ്പിള്‍. വിനീതിന്റെ ഇന്‍സ്റ്റ റീല്‍ വീഡിയോയ്ക്ക് താഴെയായിരുന്നു ഇവരുടെ കമന്റ്. ‘ശേഷം ഭാഗം സ്‌ക്രീനില്‍, അല്ലേ ബ്രോ’ എന്നായിരുന്നു ഇവരുടെ കമന്റ്. ‘ഈ സമയവും കടന്നു പോകും’ എന്നും ഇവർ കമന്റായി കുറിച്ചിട്ടുണ്ട്.

പലരുടെയും കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടുള്ള വിനീത് ഈ കമന്റിനും മറുപടി നല്‍കിയിട്ടുണ്ട്. ‘ഉവ്വ് ഉവ്വേ’ എന്നായിരുന്നു കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘ശേഷം ഭാഗം സ്‌ക്രീനില്‍ അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’ എന്നായിരുന്നു കമന്റ്. വിനീത് ഈ കമന്റിനും മറുപടി നല്‍കിയിട്ടുണ്ട്. ‘അതു പിന്നെ പറയാനുണ്ടോ, ബിഗ് സ്‌ക്രീനില്‍ തന്നെ ആക്കിക്കളയാം’ എന്നായിരുന്നു വിനീതിന്റെ കമന്റ്.

യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വിനീത് വിജയന്റെ പുതിയ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്റെ ഒരു സുഹൃത്ത് ചതിച്ചതാണെന്നും ആരെയും പീഡിപ്പിച്ചിട്ടില്ലെന്നുമായിരുന്നു വിനീതിന്റെ വിശദീകരണം. തന്റെ നിരപരാധിത്വം തെളിയിച്ച് എല്ലാവരുടെയും മുന്നിൽ വരുമെന്നും വിനീത് പറഞ്ഞിരുന്നു. പീഡനക്കേസില്‍ വിനീത് വിജയന്‍ അറസ്റ്റിലായതിനു തൊട്ടു പിന്നാലെയായിരുന്നു ഫീനിക്‌സ് കപ്പിളും പിടിയിലാകുന്നത്. വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടി എന്ന കേസിലായിരുന്നു ഇവരടക്കം അഞ്ച് പേര്‍ പിടിയിലായത്.

shortlink

Post Your Comments


Back to top button