GeneralLatest NewsMollywoodNEWS

കാലു പിടിക്കാന്‍ നിന്നില്ല, ഷാജി എന്‍ കരുണ്‍ പകവീട്ടുന്നു: ആരോപണവുമായി സംവിധായിക

തന്റെ സിനിമയെ മറികടന്നാണ് 'നിഷിധോ' റിലീസ് ചെയ്യുന്നതെന്നും മിനി

കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് എതിരെ ഗുരുതര ആരോപണവുമായി സംവിധായിക മിനി ഐജി രംഗത്ത്. കെഎസ്‌എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രം തന്റെ ഡിവോഴ്‌സ്’ ആണെന്നും എന്നാൽ വൈരാഗ്യം തീര്‍ക്കാനായി തന്റെ സിനിമയുടെ റിലീസ് ഷാജി എന്‍ കരുൺ നീട്ടിവയ്ക്കുകയാണെന്നു മിനി ആരോപിച്ചു.

കെഎസ്‌എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രമായ ‘നിഷിധോ’ പുറത്തിറങ്ങുന്നുവെന്ന പരസ്യം വന്നതിനു പിന്നാലെയാണ് മിനിയുടെ ആരോപണം. കെഎസ്‌എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ചത് തന്റെ സിനിമ ‘ഡിവോഴ്‌സ്’ ആണെന്നും 2019ല്‍ നിര്‍മ്മിച്ച തന്റെ ചിത്രം 2020ല്‍ സെന്‍സര്‍ ചെയ്തുവെങ്കിലും പലതവണ ആവശ്യപ്പെട്ടിട്ടും ചിത്രം റിലീസ് ചെയ്തില്ലെന്നും തന്റെ സിനിമയെ മറികടന്നാണ് ‘നിഷിധോ’ റിലീസ് ചെയ്യുന്നതെന്നും മിനി പറയുന്നു.

read also: ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ അറസ്റ്റില്‍

‘കഴിഞ്ഞ രണ്ടുവര്‍ഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. തീയേറ്ററുകളില്ല എന്നൊക്കെ പറഞ്ഞ് പല കാരണങ്ങള്‍ കൊണ്ട് നീട്ടിവയ്ക്കുകയായിരുന്നു. റിലീസ് അനന്തമായി നീളുന്നത് അന്നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം കെഎസ്‌എഫ്ഡിസി എംഡിയെ വിളിച്ച്‌ എത്രയും വേഗം റിലീസ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും നടന്നില്ല. ഇതിന്റെ പ്രതികാരമായാണ് കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ മറ്റൊരു ചിത്രമാണ് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ സിനിമയെന്ന് നുണ പ്രചരിപ്പിക്കുന്നത്. റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി എന്‍ കരുണിനെ നേരിട്ട് കണ്ടിരുന്നു. അപ്പോള്‍ വളരെ ധാര്‍ഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കാലു പിടിക്കാത്തതുകൊണ്ടാകണം എന്റെ സിനിമ മറികടന്ന് ‘നിഷിധോ’ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.’- മിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button