GeneralLatest NewsNEWS

എനിക്ക് എന്നെ നന്നായി അറിയാം, മുന്‍ കാമുകനുമായി ഇപ്പോഴും ബന്ധമുണ്ട്: പ്രിയ വാര്യര്‍

തന്റെ മുന്‍ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് നടി പ്രിയ വാര്യര്‍. കലിപ്പന്‍ കാന്താരി മൂഡിലുള്ള പ്രണയം തനിക്ക് ഉണ്ടായിട്ടില്ലെന്നും അങ്ങനൊന്ന് തുടങ്ങാന്‍ പോലും താന്‍ അനുവദിക്കില്ലെന്നും താരം പറയുന്നു. കൂടാതെ, സിനിമയിലേക്ക് വന്ന ശേഷം ഒരുപാട് പൊസിറ്റീവ് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേർത്തു.

‘മുന്‍ കാമുകനുമായി എനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. ഞാന്‍ എടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍ എനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍, കലിപ്പന്‍ കാന്താരി മൂഡിലുള്ള പ്രണയം എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാന്‍ പോലും ഞാന്‍ അനുവദിക്കില്ല. എനിക്ക് തന്നെ നന്നായി അറിയാം. സ്വന്തമായ തീരുമാനങ്ങളുണ്ട്’.

‘ഞാന്‍ അനാവശ്യമായി എക്‌സ്പ്രഷന്‍ ഇടുന്നതല്ല. നമ്മളോട് അണിയറപ്രവര്‍ത്തകര്‍ പറയുന്ന കാര്യം ചെയ്യുന്നു. പക്ഷെ ആളുകള്‍ പലപ്പോഴും അത് മനസിലാക്കാറില്ല. ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല. ശരീരത്തിലൊട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്. അതില്‍ ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തിട്ടുണ്ട്’.

‘സിനിമയിലേക്ക് വന്ന ശേഷം ഒരുപാട് പൊസിറ്റീവ് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓവര്‍ മെച്യൂഡായതായി തോന്നിയിട്ടില്ല. സിനിമ വളരെ കുറവ് മാത്രമെ ലഭിക്കുന്നുള്ളൂ എന്നതില്‍ ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാന്‍ കാത്തിരിക്കുക എന്നത് മാത്രമേയുള്ളു’.

Read Also:- ലാലേട്ടന്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് കഥാപാത്രമാകും: അന്ന രാജൻ

‘എനിക്ക് ഒരു അവസരം നഷ്ടപ്പെടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമാണ് ഏറ്റവും വിഷമം. വേറെ കരിയര്‍ നോക്കാനൊന്നും അവര്‍ പറഞ്ഞിട്ടില്ല. എല്ലാ സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനും. എല്ലാം സിനിമയുടെ ഭാഗമാണ്’ പ്രിയ വാര്യര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button