GeneralLatest NewsMollywoodNEWSUncategorized

ലൂസിഫറില്‍ എഴുതിയത് സംഭവിച്ചു, ഡ്രഗ് മാഫിയ പിടി മുറക്കി: വിമര്‍ശനവുമായി മുരളിഗോപി

രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയാല്‍ മയക്കുമരുന്ന് ശൃംഖല ഇല്ലാതാകില്ല

മുരളി ഗോപി കഥയും തിരക്കഥയും രചിച്ച ലൂസിഫര്‍ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ച ഒരു കുറിപ്പാണ്.

സമൂഹത്തെ പിടിച്ചു മുറുക്കുന്ന മയക്കുമരുന്നും ഡ്രഗ് ഫണ്ടിംഗും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇപ്പോള്‍, ചിത്രം പറഞ്ഞു വെച്ചതെല്ലാം സംഭവിച്ചു എന്ന് പറയുകയാണ് മുരളി ഗോപി.

read also: മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കാതൽ’: ചിത്രീകരണം പൂർത്തിയായി

കുറിപ്പ് പൂർണ്ണ രൂപം,

‘2018-ല്‍ ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യും’

shortlink

Related Articles

Post Your Comments


Back to top button