GeneralLatest NewsMollywoodNEWS

ഈ വീട്ടമ്മമാർ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയത്തിനും ഇവർ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനും നിലവാരമുണ്ടാകുമോ ? ഹരീഷ് പേരടി

.ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരുടെയും വീടുകളിൽ നിലവാരമില്ലാത്ത സീരിയലുകൾ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും

മുപ്പതാമത് സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണയും നിലവാരമില്ലെന്നു ചൂണ്ടികാണിച്ചു കൊണ്ട് മികച്ച സീരിയലുകൾക്ക് അവാർഡ് നൽകിയിട്ടില്ല. ഈ വിഷയത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി . ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി എന്ന് നടൻ കുറിക്കുന്നു.

read also: വധുവായി അണിഞ്ഞൊരുങ്ങി നവ്യ നായര്‍, ആരേയും വിളിക്കാന്‍ പറ്റിയില്ലെന്നു താരം

കുറിപ്പ് പൂർണ്ണ രൂപം

ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്ജൂറി…അങ്ങിനെയാണങ്കിൽ ഈ വീട്ടമ്മമാർ തിരഞ്ഞെടുക്കുന്ന രാഷ്ട്രിയത്തിനും, ഇവർ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനും,ഇവരുണ്ടാക്കുന്ന ഭക്ഷണത്തിനും,ഇവർ വളർത്തുന്ന നമ്മുടെ മക്കൾക്കും,ഇവരുടെ സ്നേഹത്തിനും ഒന്നും നിലവാരമുണ്ടാവാൻ സാധ്യതയില്ല…..ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരുടെയും വീടുകളിൽ നിലവാരമില്ലാത്ത സീരിയലുകൾ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും…ഇത് കണ്ടു പിടിക്കാനും ചാനൽ ശ്യംഖലക്ക് ഇപ്പോൾ സംവിധാനമുണ്ട്…നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്..🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button