GeneralLatest NewsMollywoodNEWSWOODs

എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്തു, പിന്നാലെ ‘അറസ്റ്റും’: ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍, ദൃശ്യങ്ങള്‍ പങ്കുവച്ച് ബാല

എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്തുവെന്ന തലക്കെട്ടോടെയാണ് ബാല ദൃശ്യങ്ങള്‍ പങ്കുവച്ചത്

മലയാളത്തിന്റെ പ്രിയ നടന്‍ ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ബാലയും ജീവിത പങ്കാളി എലിസബത്തും വിവാഹ മോചനം നേടുകയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇരുവരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമായത്.

read also: ‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ

ഇപ്പോഴിതാ തന്റെ ഭാര്യയുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്തുവെന്ന തലക്കെട്ടോടെയാണ് ബാല ദൃശ്യങ്ങള്‍ പങ്കുവച്ചത്. ‘എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ ന്നൈ അറസ്റ്റ് ചെയ്തു’ ബാല ഫേസ്ബുക്കില്‍ കുറിച്ചു.

മലങ്കര ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് സര്‍പ്രൈസായി ബാല എത്തുന്നതും താരത്തെ കണ്ട് ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ആശുപത്രി ജീവനക്കാരെയും സഹപ്രവര്‍ത്തകരെയും ദൃശ്യങ്ങളില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button