GeneralLatest NewsMollywoodNEWS

സെറ്റില്‍ അപകടം പറ്റിയ പയ്യനെ ആശുപത്രിയില്‍ എത്തിച്ചില്ല, പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ? ബാല

ഉണ്ണി മുകുന്ദന്‍ ചിന്ന പയ്യനാണ്.

മലയാള സിനിമയിൽ നായകനായും നിർമ്മാതാവായും തിളങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നടൻ ബാലയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ താരങ്ങൾക്കും ടെക്‌നീഷ്യന്മാര്‍ക്കും പ്രതിഫലം പോലും തരാതെ ഉണ്ണി പറ്റിച്ചുവെന്ന ആരോപണം ഉന്നയിക്കുകയാണ് നടന്‍ ബാല.

read also: ഈ സ്ത്രീ ശൃംഗാരിയും അത്ര നല്ലതുമല്ല, ആത്യാവശ്യം കുഴപ്പക്കാരിയുമാണ്: അഭയ ഹിരണ്‍മയി

‘ഉണ്ണി മുകുന്ദന്‍ ചിന്ന പയ്യനാണ്. ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ? ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേ ജനറേറ്ററിന് മുകളില്‍ നിന്നും ഒരു പയ്യന്‍ താഴെ വീണു. ആരാണ് അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. സിനിമ എന്നത് വിട്ടേക്ക്. മനുഷ്യത്വമെന്ന് പറയുന്നത് നോക്കണ്ടേ’- ബാല ചോദിച്ചു.

നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചിട്ട് കാശ് തരാതെ സ്വന്തമായി ഒരു കാറ് വാങ്ങിയിരിക്കുകയാണ് അവന്‍. ഒന്നര കോടിയോളം വില വരുന്ന കാറാണ് ഉണ്ണി മുകുന്ദന്‍ വാങ്ങിയത്. ഒരൊറ്റ ടെക്‌നിഷ്യന് പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും ബാല പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button