CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

രജനികാന്ത് നായകനാകുന്ന ‘ജയിലർ’: ക്യാരക്ടർ വീഡിയോ പുറത്ത്

ചെന്നൈ: രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലറു’ടെ ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്നാണ് നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെൽസൺ ദിലീപ് കുമാർ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തില്‍ നടി രമ്യാ കൃഷ്‍ണനും കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വിജയ് നായകനായ ‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്.

 

shortlink

Related Articles

Post Your Comments


Back to top button