CinemaLatest NewsNEWS

ആർഡിഎക്സ് ഡിസംബർ പതിനഞ്ചിന് ആരംഭിക്കുന്നു

വീക്കെൻ്റ് ബ്ലോഗ് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർഡിഎക്സ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്നു. ആഗസ്റ്റ് ഇരുപത്തിമൂന്നിന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണംകുറച്ചു ദിവസത്തേക്കു കൂടി നീട്ടിവച്ചിരുന്നു.

ഇതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആൻ്റണി വർഗീസ്സിൻ്റെ കൈയ്ക്ക് പരിക്കുപറ്റിയത് വീണ്ടും കാലതാമസ്സത്തിനിടയായി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു. പൂർണ്ണമായും ആക്ഷൻ ചിത്രമായതിനാൽ കൈയുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. അങ്ങനെ സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്താണ് ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത്.

വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാ ഭാഷക്കാർക്കും. ദേശത്തിനും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർഡിഎക്സ്സിലൂടെ അവതരിപ്പിക്കുന്നത്.

ഷൈൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്. ഐമാറോസ് മിയും മഹിമാ നമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സിഎസ്. കൈതി, വിക്രം വേദതുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് – അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

Read Also:- അജയ് ദേവ്‍ഗണിന്റെ ‘ദൃശ്യം 2’ ബോക്സ് ഓഫീസില്‍ 200 കോടി കടന്നു

അലക്സ് ജെ പുളിക്കീലാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ, കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്,
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button