FestivalGeneralIFFKLatest NewsNEWS

ചലച്ചിത്ര മേളയിൽ ‘സാത്താന്‍’ വിളയാട്ടം: യുവാവ് ബോധംകെട്ട് വീണു

നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് പ്രദർശിപ്പിച്ചപ്പോൾ നാലായിരത്തില്‍ അധികം ആളുകളാണ് എത്തിയത്.

ഇരുപത്തി ഏഴാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ ചിത്രം കണ്ട് യുവാവ് ബോധംകെട്ട് വീണു. ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമാണ് സാത്താന്‍സ് സ്ലേവ്‌സ് 2 . ഈ ചിത്രം നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് പ്രദർശിപ്പിച്ചപ്പോൾ നാലായിരത്തില്‍ അധികം ആളുകളാണ് എത്തിയത്.

read also: പ്രേക്ഷകപ്രീതി നേടി നന്‍പകല്‍ നേരത്ത് മയക്കം, വഴക്ക്, ആണ്: ഐഎഫ്എഫ്കെയിൽ നാളെ 66 ചിത്രങ്ങള്‍

അമാനുഷിക ശക്തികളെ നേരിട്ട സുവാനോ കുടുംബം ദൃഷ്ടശക്തികളുടെ ആക്രമണമുണ്ടാകില്ലെന്ന് കരുതി ഫ്‌ളാറ്റ് ജീവിതത്തിലേക്ക് മാറുന്നു. എന്നിട്ടും ദുരന്തങ്ങള്‍ പിന്തുടരുന്നു. ശബ്ദ വിസ്മയം കൊണ്ട് വ്യത്യസ്തമായ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button