GeneralLatest NewsMollywoodNEWS

മനസ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തി: ചെന്നൈയ്ക്കു തിരിച്ചു പോവുന്നുവെന്ന് നടൻ ബാല

ജീവിതത്തില്‍ താന്‍ കഞ്ചാവ് തൊട്ടിട്ടില്ല

നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല തർക്കത്തിന് പിന്നാലെ താന്‍ ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണെന്ന് വ്യക്തമാക്കി നടന്‍ ബാല. മനസ് ശരിയല്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെയാണ് തോന്നുന്നത് എന്നുമാണ് ബാല പറയുന്നത്.

‘ഞാന്‍ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ അടുത്ത് കാശ് തരാന്‍ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച്‌ എന്റെ വീട്ടില്‍ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാള്‍ പോലും എന്നെ വിളിച്ചില്ല. – ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു.

read also: ‘മേലില്‍ ആവര്‍ത്തിക്കില്ല’: ബോഡി ഷെയിമിംഗ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

നടൻ മനോജ് കെ. ജയന്‍ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും പറഞ്ഞ ബാല വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയെന്നും ചോദിച്ചു. ജീവിതത്തില്‍ താന്‍ കഞ്ചാവ് തൊട്ടിട്ടില്ലെന്നും വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളതെന്നും ബാല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button