GeneralLatest NewsNEWSTV Shows

നടിയുടെ ആത്മഹത്യക്ക് പിന്നിൽ ലൗ ജിഹാദ്: അന്വേഷിക്കണമെന്ന് ബിജെപി നേതാവ്

തുനിഷയുടെ മരണത്തിൽ നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റിലായിരുന്നു

ഷൂട്ടിങ് സെറ്റില്‍ നടി തുനിഷ ശര്‍മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പിയുടെ ആവശ്യം . മഹാരാഷ്ട്ര ഘാട്‌കോപാര്‍ എം.എല്‍.എ രാം കദം ആണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

തുനിഷയുടെ കുടുംബത്തിന് നീതി ലഭിക്കും. കേസിന് ലൗ ജിഹാദുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ കണ്ടെത്തും. ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. ഇത് ലൗ ജിഹാദാണെങ്കില്‍, അതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും എം.എല്‍എ പറഞ്ഞു.

read also: സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ അവര്‍ സംസാരിച്ചു: ഷൂട്ടിംഗ് കാണാനെത്തിയവരെ തല്ലിയതിനെക്കുറിച്ച് ആസിഫ് അലി

നടി തുനിഷയുടെ മരണത്തിൽ നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്നും ആ ബന്ധം തകര്‍ന്നതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷീസാനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button