GeneralLatest NewsMollywoodNEWS

‘നിങ്ങളുടെ ഓഫറിന് നന്ദി, പക്ഷെ ഞാന്‍ ഇത് വില്‍ക്കുന്നില്ല’: മറുപടിയുമായി ബേസില്‍

3000 രൂപ തരാം ഈ അക്കൗണ്ട് വില്‍ക്കുന്നുണ്ടോ

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനും സംവിധായകനാണ് ബേസില്‍ ജോസഫ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ചർച്ച.

ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം നടത്തിയ ബോട്ട് യാത്രയുടെ ചിത്രങ്ങള്‍ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കു താഴെ വന്ന ഒരു കമന്റിനു താരം നൽകിയ മറുപടി വൈറൽ. ‘3000 രൂപ തരാം ഈ അക്കൗണ്ട് വില്‍ക്കുന്നുണ്ടോ’ എന്നായിരുന്നു ഇന്‍വെസ്റ്റ്‌മെന്റ് ബൈ ലിസ എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്.

read also: ചില കാര്യങ്ങളില്‍ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല, അവര്‍ക്ക് രണ്ട് മനസുണ്ടാകും: വെളിപ്പെടുത്തലുമായി ബാല

‘നിങ്ങളുടെ വലിയ ഓഫറിന് നന്ദി പക്ഷെ ഞാന്‍ ഇത് വില്‍ക്കുന്നില്ല’ എന്നാണ് ബേസിലിന്റെ മറുപടി. ഇതിന് പിന്നാലെ കമന്റുമായി ആരാധകരും ചിത്രത്തിന് താഴെ എത്തി. ‘3000 നല്ല ഓഫറായിരുന്നു’ എന്നും ‘നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ അക്കൗണ്ട് എടുത്തോളൂ 1500 തന്നാല്‍ മതി’ എന്നിങ്ങനെയുള്ള മറുപടിയുമായി ആരാധകരും എത്തി.

shortlink

Related Articles

Post Your Comments


Back to top button