GeneralLatest NewsNEWSTollywood

തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറും മസാലയും മാത്രം: നടി രശ്മിക വിവാദത്തിൽ

തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്

നടി രശ്മിക മന്ദാനയുടെ പരാമര്‍ശം വിവാദത്തിൽ. തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളും മാത്രമാണുള്ളതെന്ന രശ്മികയുടെ വാക്കുകൾക്ക് നേരെയാണ് വിമർശനം. ‘മിഷന്‍ മജ്‌നു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് വിവാദ പരമാര്‍ശം കടന്നുവന്നത്.

read also: സിജുവിനെ വച്ച്‌ ഇനിയൊരു സിനിമ ചെയ്യാന്‍ സാധ്യതയില്ല: താരവുമായുള്ള പ്രശ്നത്തെപ്പറ്റി ഒമര്‍ ലുലു

‘തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ആണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇത് തന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു’- എന്നായിരുന്നു തരാം പറഞ്ഞത്.

എന്നാല്‍, രശ്മികയുടെ വാക്കുകള്‍ക്കെതിരെ സോഷ്യൽ മീഡിയൽ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓര്‍മിപ്പിക്കുകയാണ് ചിലര്‍.

shortlink

Related Articles

Post Your Comments


Back to top button