GeneralLatest NewsMollywoodNEWS

മാളികപ്പുറം ഇഷ്ടപ്പെട്ടു വെന്ന് നാദിര്‍ഷ: സംഘികളുടെ ഇഷ്ടം കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവെന്ന് വിമർശനം, മറുപടി വൈറൽ

ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്

നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തിയ മാളികപ്പുറം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ടതിനു ശേഷമുള്ള സംവിധായകനും നടനുമായ നാദിര്‍ഷയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബുദ്ധിജീവി അല്ലാത്തതുകൊണ്ട് സിനിമ ഇഷ്ടപ്പെട്ടു എന്നാണ് നാദിര്‍ഷ കുറിച്ചത്.

‘മാളികപ്പുറം’എന്ന സിനിമ ഇന്നലെ ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്‍റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി. Really Feel good movie (ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി)- എന്നായിരുന്നു നാദിര്‍ഷ കുറിച്ചത്. ഇതിന്റെ പേരിൽ നാദിര്‍ഷയെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപേരെത്തി.

read also: നടൻ ബാബുരാജിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു: ആഘോഷമാക്കി താരം

‘സങ്കികളുടെ ഇഷ്ടം കിട്ടാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ് മെന്റ് അല്ലേ ഭായ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് നാദിര്‍ഷ നല്‍കിയ മറുപടി ശ്രദ്ധനേടുന്നു. ‘ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്’, എന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button