GeneralLatest NewsMollywoodNEWS

അയ്യപ്പന്റെ ജന്മഗൃഹമായ പന്തളത്ത് എത്താനും തിരുവാഭരണം ദർശിക്കാനും സാധിച്ചത് സുകൃതമായി കാണുന്നു: ഉണ്ണിമുകുന്ദൻ

മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി

മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന സിനിമയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തനിക്കൊരു നിയോ​ഗം ആയിരുന്നുവെന്ന് വീണ്ടും പറയുകയാണ് ഉണ്ണി മുകുന്ദൻ.

മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു. പന്തളത്ത് എത്തി തിരുവാഭരണം ദർശിച്ച വിശേഷം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ഉണ്ണിയുടെ നന്ദി പറച്ചിൽ.

read also: നയന്‍താരയുടെ ജീവിതം വേദന നിറഞ്ഞത്, വെളിപ്പെടുത്തലുമായി നടൻ

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

എല്ലാവർക്കും നമസ്കാരം. പുതുവത്സരാശംസകൾ. എന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ മാളികപ്പുറം എനിക്കൊരു നിയോഗമായിരുന്നു. അതുപോലെ അയ്യപ്പൻറെ ജന്മഗൃഹമായ പന്തളത്ത് ഇന്ന് എത്താനും തിരുവാഭരണം ദർശിക്കാനും സാധിച്ചത് ഒരു സുകൃതമായി കാണുന്നു. ഒരുപാട് സ്നേഹം. ഒരുപാട് നന്ദി. സിനിമ കാണാത്തവർ കുടുംബസമേതം തിയേറ്ററിൽ വന്നു കാണുമെന്നു പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button