GeneralLatest NewsMollywoodNEWS

ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മള്‍ അടുത്തറിയും: മാല പാര്‍വതി

തോല്‍ക്കില്ല എന്നൊരു തീരുമാനമാണ് 2023 -ല്‍ എടുക്കുന്നത്

നടി മാല പാര്‍വതിക്ക് അച്ഛനേയും അമ്മയേയുമാണ് ഈ വര്‍ഷം നഷ്ടപ്പെട്ടത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും സങ്കട കടലിലാണ് താനെന്നും താരം കുറിക്കുന്നു.

read also: അയ്യപ്പന്റെ ജന്മഗൃഹമായ പന്തളത്ത് എത്താനും തിരുവാഭരണം ദർശിക്കാനും സാധിച്ചത് സുകൃതമായി കാണുന്നു: ഉണ്ണിമുകുന്ദൻ

മാല പാര്‍വതിയുടെ കുറിപ്പ്

അച്ഛനും അമ്മയും പോയ വര്‍ഷമാണ് കടന്ന് പോയത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞ് കൊണ്ടിരിക്കുന്നു.
ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മള്‍ അടുത്തറിയും. എല്ലാ ബന്ധങ്ങളുടെയും മാറ്ററിയും.

സങ്കട കടലിലാണ് .മുന്നോട്ട് തന്നെയാണ് നീന്തുന്നത്. 365 ദിവസവും ജോലി ചെയ്യാന്‍ പറ്റണേ എന്നതാണ് ഒരു പ്രാര്‍ത്ഥന. ശക്തിയായി നില്‍ക്കുന്നതിന് നന്ദി സതീശന്‍ ബാലന്‍. കഠിനമായ ഈ കാലത്ത് കൂടെ നില്‍ക്കുന്ന എല്ലാവരോടും നന്ദി പറയുന്നു.
തോല്‍ക്കില്ല എന്നൊരു തീരുമാനമാണ് 2023 -ല്‍ എടുക്കുന്നത്. ഇന്ന് കാര്‍മേഘം മൂടി നില്‍ക്കുന്നുണ്ടെങ്കില്‍, അവിടെ പ്രകാശം പകരും. ഇരുട്ട് മാറുമ്ബോള്‍, എല്ലാവര്‍ക്കും സത്യം കാണാനാകും.

എല്ലാവരോടും സ്നേഹം!
പുതുവത്സരാശംസകള്‍ !
2023 സമാധാനവും ശാന്തിയും സന്തോഷവും നിറയ്ക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button