CinemaLatest NewsMollywoodWOODs

നിങ്ങളുടെ ഇഷ്ടത്തിന് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയരുത്: കേരളസ്റ്റോറി പ്രദർശിപ്പിക്കുമെന്ന് സുരേഷ് ​​ഗോപി

എന്തിന് ഈയൊരു ചിത്രത്തിനെതിരെ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുവെന്നും സുരേഷ് ​ഗോപി

അടുത്തിടെ പുറത്തിറങ്ങിയ കേരളസ്റ്റോറി സിനിമക്കെതിരെ മനപ്പൂർവ്വം വിവാദങ്ങളുണ്ടാക്കുവാൻ കുറച്ചുപേർ രം​ഗത്തുണ്ടെന്ന് സുരേഷ് ​ഗോപി.

പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് സിനിമ, അതിനെതിരെ സംസാരിക്കാതെ എല്ലാത്തരം സിനിമയും പ്രേക്ഷകർക്ക് കാണുവാൻ അവസരം നൽകണമെന്നും താരം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളും മറ്റ് ചിലരും ചിത്രത്തിനെതിരെ അനാവശ്യ വിവാദം സൃഷ്ട്ടിക്കുകയാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. ചിത്രത്തിൽ പറയുന്നത് സത്യമാണ്, ആർഷ വിദ്യാ സമാജത്തിലെ പെൺകുട്ടികളെക്കുറിച്ച് എല്ലാവരും അറിയണമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പ്രേക്ഷകന് വേണ്ടിയുള്ളതാണ് ദി കേരള സ്റ്റോറി സിനിമയും. അവർ അത് കാണട്ടെ, എന്തിന് ഈയൊരു ചിത്രത്തിനെതിരെ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുവെന്നും സുരേഷ് ​ഗോപി ചോദിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യം പറയുന്നവർ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെക്കുറിച്ച് ഓർക്കണം, കേരള സ്റ്റോറി എന്ന ചിത്രത്തിൽ പറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നതിൽ എന്താണ് പ്രശ്നമെന്നും താരം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button