GeneralLatest NewsMollywoodNEWSWOODs

ഇതുമായി പൊരുത്തപ്പെടാന്‍ കഴിയില്ല: സുനില്‍ ബാബുവിന്റെ അപ്രതീക്ഷിത വിയോഗ വേദനയിൽ ദുല്‍ഖര്‍

അപാരമായ കഴിവുള്ളയാളായിരുന്നു സുനില്‍ ബാബു

കലാസംവിധായകന്‍ സുനില്‍ ബാബുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സിനിമാ പ്രവർത്തകർ. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു സുനില്‍ ബാബുവിന്റെ അന്ത്യം. സുനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു നടൻ ദുല്‍ഖര്‍ സല്‍മാന്‍.

‘അപാരമായ കഴിവുള്ളയാളായിരുന്നു സുനില്‍ ബാബു. എന്നിട്ടും യാതൊരുവിധ ബഹളങ്ങളുമില്ലാതെ വളരെ ആവേശത്തോടെയാണ് അദ്ദേഹം ജോലി ചെയ്തത്. നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളെ സ്‌നേഹിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’- ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

read also: ‘ലുക്കില്‍ അദ്ദേഹം എന്തെങ്കിലും എഫെര്‍ട്ട് എടുക്കുന്നത് കണ്ടിട്ടില്ല, ഉറങ്ങിയെണീറ്റ് വരുന്നത് പോലെയാണ് സെറ്റില്‍ വരിക’

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനിൽ ബാബു മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൊങ്കൽ റിലീസായി എത്തുന്ന വിജയ് ചിത്രം ‘വാരിസി’ലാണ് അവസാനം പ്രവര്‍ത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button