GeneralLatest NewsNEWSTV Shows

വിവാഹമോചനത്തിന് പിന്നാലെ തിരിച്ചുവരവ്, ഇനി ആമിയാകാൻ ഇല്ലെന്ന് അര്‍ച്ചന കവി: നടിയുടെ പിന്മാറ്റത്തിന്റെ കാരണം തേടി ആരാധകർ

സീരിയലില്‍ നിന്നും അര്‍ച്ചന പിന്മാറിയെന്നാണ് പുതിയ വിവരം

കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് സീരിയൽ. റാണി രാജ എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് നടി അർച്ചന കവിയാണ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത അർച്ചന ദാമ്പത്യ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് സീരിയലിലൂടെ തിരിച്ചു വരവ് നടത്തിയത്. ആമി എന്ന നായിക കഥാപാത്രം ജനപ്രീതി നേടുകയും ചെയ്തു.

read also: കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവർ ഒന്നിക്കുന്ന: ‘പത്മിനി’ ചിത്രീകരണം ആരംഭിച്ചു

എന്നാല്‍, സീരിയലില്‍ നിന്നും അര്‍ച്ചന പിന്മാറിയെന്നാണ് പുതിയ വിവരം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിൽ ഇനി മുതല്‍ ആമിയായി അഭിനയിക്കാന്‍ നടി മൃദുല വിജയ് ആയിരിക്കും എത്തുക. പ്രൊമോ വീഡിയോ മൃദുല സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇതോടെ അര്‍ച്ചന കവിയ്ക്ക് എന്ത് സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button