CinemaLatest NewsNEWSVideos

ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലര്‍’: മേക്കിങ് ഗ്ലിംപ്‍സ് പുറത്ത്

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലര്‍’. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. കന്നഡ നടൻ ശിവ രാജ്‍കുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായിക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. സത്യജ്യോതി ഫിലിംസാണ് ധനുഷ് ചിത്രത്തിന്റെ നിര്‍മാണം. ‘വാത്തി’യാണ് ധനുഷ് നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

Read Also:- വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിക്കുന്ന ‘തങ്കം’ തിയേറ്ററുകളിലേക്ക്

അതേസമയം, ‘നാനേ വരുവേൻ’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. ‘സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button