CinemaGeneralLatest NewsMovie GossipsNEWSWOODs

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍

ഹൈദരാബാദ്: രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് നോമിനേഷന്‍. ഗോള്‍ഡന്‍ ഗ്ലോബ് നേടി ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നേട്ടം. എംഎം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് അഭിനയിച്ചിരിക്കുന്നത്. ചടുലമായ താളത്തിലൊരുങ്ങിയ ഗാനം ആഗോള ശ്രദ്ധ നേടിയിരുന്നു.

അപ്ലോസ്( ടെല്‍ ലൈക്ക് എ വുമണ്‍). ഹോള്‍ഡ് മൈ ഹാന്‍ഡ് (ടോപ്പ് ഗണ്‍ മാവ്‌റിക്ക്), ലിഫ്റ്റ് മീ അപ്പ്( ബ്ലാക്ക് പാതര്‍ വാക്കെന്‍ഡ ഫോറെവര്‍), ദിസ് ഈസ് എ ലൈഫ്( എവരിത്തിങ് എവരിവെയര്‍ ആള്‍ അറ്റ് വണ്‍സ്) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് നോമിനികള്‍.

shortlink

Related Articles

Post Your Comments


Back to top button