GeneralLatest NewsNEWSTV Shows

ബിനു അടിമാലിയുടെ സ്റ്റേജ് ഷോക്കിടെ കൂവലും ബഹളവും: അപമാനിച്ച് കാണികൾ

കാണികൾ എല്ലാവരും കൂകി വിളിച്ച് പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു

കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബിനു അടിമാലി. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സജീവമായ ബിനു അടിമാലിയുടെ വിദേശ ഷോയ്ക്ക് നേരെ കാണികളുടെ കൂവൽ.

read also: അയ്യപ്പൻ ഇനി അഥവാ അങ്ങനൊരാൾ ഉണ്ടെങ്കിൽ പുള്ളീടെ അന്തസ്സിന് പോലും കളങ്കമാണ് ഈ കാർട്ടൂൺ : മാളികപ്പുറത്തിനെതിരെ ശ്രീജിത്ത

കഴിഞ്ഞദിവസം ഒമാനിൽ നടന്ന മസ്കറ്റ് മെഗാ ഷോ എന്ന പരിപാടിയിൽ ബിനു അടിമാലിയും കൂട്ടരും ഒരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു. ഇതിനിടയിൽ, കാണികൾ എല്ലാവരും കൂകി വിളിച്ച് പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. കളിയാക്കലുകൾ കൂടിയപ്പോൾ ബിനു അടിമാലി പരിപാടി നിർത്തി എന്താണ് ചെയ്യേണ്ടത് എന്ന് കാണികളോട് ചോദിച്ചപ്പോൾ മിക്കവരും വിളിച്ച് പറഞ്ഞത് പരിപാടി നിർത്താൻ ആയിരുന്നു. എന്നാൽ ബിനു അടിമാലി പരിപാടി നിർത്താതെ തുടർന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

shortlink

Related Articles

Post Your Comments


Back to top button