
100 ൽ പരം സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ വഴി കെങ്കേമം സിനിമയുടെ ട്രെയ്ലർ ലോഞ്ച് നടന്നു. ആദ്യമാണ് ഇത്രയും സെലിബ്രിറ്റികൾ ഷെയർ ട്രെയ്ലർ ചെയ്യുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ നർമ്മവും, ത്രില്ലറും. ദുരൂഹതയും ഉൾപ്പെടുത്തിക്കൊണ്ടാണ് ട്രെയ്ലർ ഒരുക്കിയിട്ടുള്ളത്.
സംവിധായകൻ സിദ്ദിഖിന്റെ ഡയലോഗിലൂടെയാണ് ട്രെയ്ലർ അവസാനിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ഭഗത് മാനുവലിന്റെ വ്യത്യസ്തമായ മുഖം ഇതിൽ കാണാം. നോബി പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നൂ. പെട്ടി ലാംബട്ര, ബാച്ചിലേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ സീരിയസ് വേഷങ്ങൾ ചെയ്ത ലെവിൻ സൈമണിൻ്റെ കെങ്കേമത്തിലെ, കോമഡി വേഷപ്പകർപ്പു കണേണ്ടത് തന്നെ.
read also:കാറിനേയും പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ : ടീസർ പുറത്ത്
എന്താണ് സബ്ജറ്റ് എന്ന് വലിയ ധാരണ നൽകാത്ത തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒപ്പം അബു സലീമിന്റെ വരവും,റാംജിറാവു സ്പീക്കിങിനെ ഓർമ്മപ്പെടുത്തുന്ന സലിം കുമാറിന്റെ അഭിനയവും കണ്ടാൽ, ചിത്രം നമ്മെ കുടുകുടാ ചിരിപ്പിക്കും, എന്ന് തോന്നും. ഒരു ജഗപൊക പടമായിരിക്കും കെങ്കേമം എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ട്രെയ്ലർ അവസാനിക്കുന്നത്.
ഓൻഡമാൻസിൻ്റ ബാനറിൽ ഷാമോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കെങ്കേമം ഉടൻ തീയേറ്ററിലെത്തും.
Post Your Comments