GeneralLatest NewsMollywoodNEWSWOODs

ഉണ്ണി മുകുന്ദന്‍ സ്വന്തമായി അധ്വാനിച്ച്‌, കഷ്ടപ്പെട്ട് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ ആളാണ്: മറുപടിയുമായി റോബിൻ

പത്ത് പന്ത്രണ്ട് വര്‍ഷമായി താരമായി നില്‍ക്കുന്ന ഉണ്ണി മുകുന്ദനേയും ഒരു ഷോ മാത്രം ചെയ്ത തന്നേയും താരതമ്യം ചെയ്യുന്നത് ശരിയല്ല

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് റോബിന്‍ രാധാകൃഷ്ണൻ. നടൻ ഉണ്ണി മുകുന്ദനെതിരെ റോബിൻ ആളെയിറക്കി കൂവിച്ചതായി ചില ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ അതിനു മറുപടി പറയുകയാണ് താരം.

‘ഉണ്ണി മുകുന്ദനെ എനിക്ക് ഇഷ്ടമാണ്. ആദ്യമായി ഉണ്ണി മുകുന്ദനെ ഗോകുലം പാര്‍ക്കില്‍ വച്ച്‌ കണ്ടപ്പോള്‍ ഞാന്‍ ആവേശഭരിതനായിട്ടുണ്ട്. ഞാന്‍ ഉണ്ണി മുകുന്ദനോട് പറഞ്ഞിട്ടുണ്ട് ‘ബ്രോ എന്നെ തടി കുറയ്ക്കാന്‍ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന്’. ഉണ്ണി മുകുന്ദന്‍ സ്വന്തമായി അധ്വാനിച്ച്‌, കഷ്ടപ്പെട്ട് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ ആളാണ്. വെറുതെ ഒരുപാട് പേര്‍ കുത്തിത്തിരിപ്പുണ്ടാക്കി എന്നെയും ഉണ്ണി മുകുന്ദനേയും തെറ്റിപ്പിക്കാന്‍ നോക്കുകയാണ്. ഞാന്‍ ഒരിടത്തും ഉണ്ണി മുകുന്ദനെക്കുറിച്ച്‌ മോശമായി സംസാരിച്ചിട്ടില്ല. പത്ത് പന്ത്രണ്ട് വര്‍ഷമായി താരമായി നില്‍ക്കുന്ന ഉണ്ണി മുകുന്ദനേയും ഒരു ഷോ മാത്രം ചെയ്ത തന്നേയും താരതമ്യം ചെയ്യുന്നത് ശരിയല്ല’- റോബിന്‍ പറയുന്നു.

read also: കാവ്യ ജനിച്ചു വളര്‍ന്ന നീലേശ്വരത്തുള്ള വീട് കാട് പിടിച്ച അവസ്ഥയിൽ: വല്ലാത്ത സങ്കടം തോന്നിയെന്ന് ആരാധകർ

ഉണ്ണി മുകുന്ദനും വ്ലോഗർ സായിയുമായുള്ള പ്രശ്നം ഉണ്ടായത് പിന്നിൽ ആരോ കളിച്ചിട്ടാണെന്നു ആരോപണം ഉയർന്നിരുന്നു. അതിനു പിന്നാലെ സായിയും റോബിനും കണ്ടുമുട്ടിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സായിയ്ക്ക് പിന്നിൽ റോബിൻ ആണോ എന്നും പലരും സംശയിച്ചു. അത്തരം ആരോപണങ്ങൾക്കും റോബിൻ മറുപടി നൽകുന്നുണ്ട്.

‘ഞാന്‍ സീക്രട്ട് ഏജന്റിനെ തള്ളിപ്പറഞ്ഞുവെന്ന് പറയുന്ന ഒരുപാട് പേര്‍ കാണും. എന്നെ ഒരുപാട് വിമര്‍ശിച്ച ആളാണ് സീക്രട്ട് ഏജന്റ്. എന്നെ പാസ്റ്റര്‍ എന്നു വരെ വിളിച്ചിട്ടുണ്ട്, ഞാന്‍ അലറി വിളിച്ച്‌ സംസാരിക്കുന്നതിന്. സീക്രട്ട് ഏജന്റ് സായ് എന്ന വ്യക്തിയ്ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. എന്നെ വിമര്‍ശിച്ചുവെന്ന് കരുതി സായിയെ ഇല്ലാതാക്കണം എന്ന് ഞാന്‍ കരുതില്ല. അതുകൊണ്ടാണ് സായ് കൊച്ചിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഭക്ഷണമൊക്കെ കഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തത്.’- റോബിന്‍ പറഞ്ഞു.

‘അത് വരെ വീഡിയോയില്‍ തെളിവാണെന്ന് പറഞ്ഞ് ഇടുന്നുണ്ട്. എന്തിനാണ് എന്നറിയില്ല. സൗഹൃദത്തോടെയിരിക്കുന്നതാണോ പ്രശ്‌നം? രണ്ട് രാജ്യങ്ങള്‍ തമ്മിലുലുള്ള പ്രശ്‌നം യുദ്ധത്തിലേക്ക് പോകുന്നതാണോ അതോ അവര്‍ തമ്മില്‍ രമ്യതയിലെത്തി മുന്നോട്ട് പോകുന്നതാണോ ഏറ്റവും വലിയ കാര്യം? മനസമാധാനം അല്ലേ ഏറ്റവും വലുത്? വ്യക്തിപരമായി എനിക്ക് സായിയെ ഇഷ്ടമാണ്. സായിയുടെ എല്ലാ കാര്യവും എനിക്ക് ഇഷ്ടമല്ലെങ്കിലും’- റോബിന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button