GeneralLatest NewsNEWS

മദ്യവില താങ്ങാനാവാതെ വരുമ്പോൾ ജനങ്ങൾ മയക്കുമരുന്നിലേക്ക് തിരിയും: ബഡ്ജറ്റിനെതിരെ മുരളി ഗോപി

മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്‌ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മദ്യവിലയില്‍ സെസ് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് താരം തന്റെ നിലപാട് ഫേസ്ബുക്കില്‍ കുറിച്ചത്.

സംസ്ഥാനത്ത് മദ്യവിലയില്‍ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക. സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button